പേരാമ്പ്ര: മന്ദങ്കാവിലെ മുതുവാട്ട് താഴെ കണ്ടെത്തിയ 700 ലിറ്റർ വാഷ് നശിപ്പിച്ചു. പേരാമ്പ്ര എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പുഴയരികിൽ കണ്ടൽക്കാടുകൾക്കിടയിൽ വാഷ് കണ്ടെത്തിയത്. കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെയായിരുന്നു തിരച്ചിൽ.