താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന് ഓക്സിജൻ സംവിധാനത്തോടെയുള്ള ആംബുലൻസ് അനുവദിക്കുമെന്ന് എം.കെ.രാഘവൻ എം.പി പറഞ്ഞു.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോയത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിൻസി തോമസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാഹിം, പഞ്ചായത്ത് സെക്രട്ടറി എം.എ റഷീദ്, ജനപ്രതിനിധികളായ പ്രേംജി ജെയിംസ്, അബുബക്കർകുട്ടി, സാജിദ ഇസ്മായിൽ, ബിന്ദു സന്തോഷ്, കെ.കെ ഹംസ ഹാജി, ഹാരിസ് അമ്പായത്തോട്, എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഹാരിസ് കുരുവിള എന്നിവർ പ്രസംഗിച്ചു.