വടകര: ലോക്ക്ഡൗൺ നിയന്ത്രണം നിലനിൽക്കെ വ്യാപാരസ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ പ്രവർത്തിക്കാൻ എടച്ചേരി പഞ്ചായത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് പോസിറ്റീവായവർ കൂടുതലുള്ള പ്രദേശങ്ങളിൽ നിന്ന് പുറത്ത് പോകുന്നത് നിയന്ത്രിക്കാനും വാർഡ് തല സമിതികൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.