leagel
കൊ വിഡ് നിയന്ത്രണത്തിനിടയിൽ ക്രിക്കറ്റ് കളിച്ചവർക്ക് എടച്ചേരി പൊലീസ് ബോധവത്ക്കരണം നടത്തുന്നു

വടകര: കൊവിഡ് നിയന്ത്രണം ലംഘിച്ച് ക്രിക്കറ്റ് കളിച്ച യുവാക്കളുടെ രക്ഷിതാക്കൾക്ക് പൊലീസ് പിഴയിട്ടു. യുവാക്കളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ബോധവത്ക്കരണം നടത്തി വിട്ടയച്ചു. എടച്ചേരി മീശ മുക്കിൽ വെള്ളിയാഴ്ച വൈകീട്ടാണ് പതിനൊന്നംഗ ടീം പിടിയിലായത്. എടച്ചേരി സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ വിനോദ് വലിയൂട്ടൂരിന്റെ നേതൃത്വത്തിലായിരുന്നു നടപടി.