കോഴിക്കോട് : ചേളന്നൂർ ശ്രീനാരായണഗുരു കോളേജിലെ ഇന്റർനാഷണൽ മൾട്ടി ഡിസിപ്ലിനറി വെബിനാർ പരമ്പരയായ റിപ്പിൾസ് 2020 യുടെ ഭാഗമായി കൊമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്വാളിറ്റേറ്റീവ് റിസർച്ച് സ്റ്റഡീസ് ഇൻ കൊമേഴ്‌സ് എന്ന വിഷയത്തിൽ യു. കെ.യിലെ യൂണിവേഴ്‌സിറ്റി ഓഫ് സസക്‌സിലെ
ഡോജോൺസൻ ജാം നെറ്റ് പ്രബന്ധം അവതരിപ്പിച്ചു.

പ്രിൻസിപ്പാൾ ഡോ. വി. ദേവിപ്രിയ അദ്ധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ജെ.മായാദേവി, കൊമേഴ്‌സ് വിഭാഗം മേധാവി അഖില എം.കെ, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ആത്മ ജയപ്രകാശ്, കൊമേഴ്‌സ് വിഭാഗം അസി.പ്രൊഫസർ ഡോ. ജൂബി വി.പി, ധന്യ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പ്രബന്ധ അവതരണ മത്സരത്തിൽ കൊമേഴ്‌സ് വിഭാഗം വിദ്യാർത്ഥികളായ സൂര്യ ദേവി.പി, ഖദീജ.എൻ. സി , ലക്ഷ്മി ആനന്ദ് , നേഹ മഹേന്ദ്രൻ .കെ എന്നിവർ പങ്കെടുത്തു. ഡോ. ജ്യോതിലക്ഷ്മി എസ്. കെ അവലോകനം നടത്തി.