കോഴിക്കോട്: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വട്ടക്കണ്ടി മോഹനന്റെ നിര്യാണത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അനുശോചിച്ചു. യുവമോർച്ചയുടെയും പാർട്ടിയുടെയും വിവിധ ചുമതലകൾ വഹിച്ച സൗമ്യനായ നേതാവായിരുന്നു വട്ടക്കണ്ടി മോഹനനെന്ന് സുരേന്ദ്രൻ അനുശോചിച്ചു. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.