കുറ്റ്യാടി: കൊവിഡ് നിയന്ത്രണമുളളതിനാൽ കടകളിലും മാർക്കറ്റുകളിലും പോകാൻ പ്രയാസപ്പെടുന്ന ആളുകൾക്ക് ആവശ്യവസ്തുക്കൾ എത്തിക്കാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി ഒ.പി.മഹേഷ് ആവശ്യപ്പെട്ടു. നിലവിൽ സന്നദ്ധ സംഘടനകളും ജീവകാരുണ്യ പ്രവർത്തകരുമാണ് ആശ്വാസമാകുന്നത്. യാത്ര സൗകര്യം പരിമിതമായ സാഹചര്യത്തിൽ മലയോര മേഖലകളിൽ നിന്ന് തൊട്ടടുത്ത ടൗണുകളിലേക്കും മറ്റും എത്താൻ ബുദ്ധിമുട്ടുകയാണെന്നും മഹേഷ് പറഞ്ഞു.