കോഴിക്കോട് : മലബാർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് കമ്യൂണിറ്റി കിച്ചണിലേക്ക് അവശ്യ സാധനങ്ങൾ കൈമാറി. ജില്ലാ കളക്ടർ സാംബശിവ റാവു മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് കോർപ്പറേറ്റ് ഹെഡ് ആർ.ജലീലിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് കോഴിക്കോട് ഷോറൂം ഹെഡ് ജാവേദ് മിയാൻ, മലബാർ ഗ്രൂപ്പ് ചാരിറ്റബിൾ ട്രസ്റ്റ് സീനിയർ മാനേജർ ഹസ്സൻ കോയ എന്നിവർ സംബന്ധിച്ചു.