1
കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ പൾസ് ഓക്സിമീറ്ററുകൾ നൽകുന്നു

കോഴിക്കോട്: കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ

ജില്ലയിൽ ആയിരത്തി മുന്നൂറോളം പൾസ് ഓക്സിമീറ്ററുകൾ നൽകി. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലൂടെ ആർ.ആർ.ടികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും ഒരുകോടി രൂപയുടെ പതിനായിരം പൾസ് ഓക്സീമീറ്ററുകൾ വിതരണം ചെയ്യുന്നതിൻെറ ഭാഗമായാണ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തത്.

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ജില്ലാതല വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.

കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ്. ജയശ്രീ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി ബി.മധു സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻറ് എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി.അംഗം വി.പി.രാജീവൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.സജീഷ് നാരായൺ എന്നിവർ പ്രസംഗിച്ചു.