കോഴിക്കോട്: ലോട്ടറി തൊഴിലാളികളെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) ജില്ലാ പ്രസിഡന്റ് എം.സി തോമസ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പൊതു ജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്ന മുപ്പത്തിരണ്ട് വിഭാഗത്തിൽപെട്ടവർക്ക് വാക്സിൻ മുൻഗണന പ്രഖ്യാപിച്ചപ്പോൾ ലോട്ടറി തൊഴിലാളികളെ ഉൾപ്പെടുത്തിയില്ല.രണ്ടര ലക്ഷത്തോളം വരുന്ന ലോട്ടറി വിൽപ്പന തൊഴിലാളികളിൽ കൂടുതൽ പേരും പ്രായമായ വരും രോഗികളും ഭിന്നശേഷിക്കാരുമാണ്.