കോഴിക്കോട്: ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി വിദ്യാഭ്യാസ ഓഫീസർമാരും പ്രധാനാദ്ധ്യാപകരും ചേർന്ന് 15 ലക്ഷം രൂപ നൽകി. കളക്ടർ എസ്.സാംബശിവ റാവു തുക ഏറ്റുവാങ്ങി.
വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി. മിനി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.മനോജ് കുമാർ, പ്രധാനാദ്ധ്യാപകരുടെ പ്രതിനിധികളായ സി.സി ഹസൻ, പി.കെ ഫൈസൽ , യു.കെ.അബ്ദുൽ നാസർ തുടങ്ങിയവർ സംബന്ധിച്ചു.
വെന്റിലേറ്ററുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എന്നിവയ്ക്കു പുറമെ ജില്ലയിലെ ആശുപത്രികളിൽ ജനറേറ്റർ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കാൻ അദ്ധ്യാപകരുടെ പിന്തുണ.