1
അപകടത്തിൽപ്പെട്ട ലോറി

കോഴിക്കോട് : നിയന്ത്രണംവിട്ട ലോറി മതിലിൽ ഇടിച്ചു കയറി ഒരാൾ മരിച്ചു. തമിഴ്നാട് ശിവപുരം സ്വദേശി പപ്പറിയാൻ (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഡ്രൈവർ അയ്യപ്പൻ (33), മുത്തു ( 25 )എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രണ്ടു മണിയോടെയായിരുന്നു അപകടം. കാവ് ബസ് സ്റ്റോപ്പിന് സമീപം മുൻ കൗൺസിലർ വൈഷ്ണവിയിൽ പ്രൊഫ .സേതു മാധവൻ നായരുടെ വീടിനു മുന്നിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ചുറ്റുമതിൽ, കാർ പോർച്ച് എന്നിവ തകർന്നു. നാല് ഇലക്ട്രിക് പോസ്റ്റുകളും ട്രാൻഫോമറും തകർന്നിട്ടുണ്ട്. മംഗലാപുരത്ത് നിന്ന് വളവുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.