fire
ഫയര്‍വർക്സ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കളക്ടറുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്ന ഒരുലക്ഷം രൂപയുടെ ചെക്ക് ജില്ലാ പ്രസിഡന്റ് ബാലന്‍ കമ്പനികുനിയും വ്യപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂറും ചേര്‍ന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന് കൈമാറുന്നു

കോഴിക്കോട്: ഫയർവർക്‌സ് ഡീലേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി കളക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നൽകി. ഫയർ ഗുഡ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബാലൻ കമ്പനികുനിയും വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂറും ചേർന്ന് ചെക്ക് കളക്ടർ സാംബശിവ റാവുവിന് കൈമാറി. എ. ഡി. എം പ്രേമചന്ദ്രൻ, അസോസിയേഷൻ ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് കെ.പി. സുരേഷ് ബാബു ട്രഷറർ വി.വിബിൻ, വൈസ് പ്രസിഡന്റ് പി.എസ് ജയപ്രകാശ് എന്നിവർ പങ്കെടുത്തു.