ഫറോക്ക്: 'ടിപ്പുക്കോട്ട സംരക്ഷണവും ഫറോക്കും" എന്ന വിഷയത്തിൽ യുവകലാസാഹിതി ഫറോക്ക് മേഖലാ കമ്മിറ്റി ഓൺലൈനായി
സംഘടിപ്പിച്ച ചരിത്ര സെമിനാർ ഫാറൂഖ് കോളേജ് ചരിത്ര വിഭാഗം
മേധാവി ഡോ.ടി.മുഹമ്മദ്അലി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.എ ബഷീർ മോഡറേറ്ററായിരുന്നു. ജയശങ്കർ കിളിയൻകണ്ടി, വിജയകുമാർ പൂതേരി, ശശിധരൻ ഫറോക്ക്, പി വേണുഗോപാൽ, ഡോ.ശരത് മണ്ണൂർ, ആസിഫ് പുളിയാളി, മജീദ് അമ്പലങ്കണ്ടി, സതീശ് ബാബു കൊല്ലമ്പലത്ത്, ഡോ: കെ ബാബുരാജൻ, അഷറഫ് കുരുവട്ടൂർ എന്നിവർ സംസാരിച്ചു. സുരേഷ് കീഴായിൽ സ്വാഗതവും തിലകൻ ഫറോക്ക് നന്ദിയും പറഞ്ഞു.
കൊവിഡിനെതിരെ
അക്ഷരസേന
ഫറോക്ക്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നല്ലൂർ യംഗ് മെൻസ് ലൈബ്രറിയിൽ അക്ഷരസേന രൂപീകരിച്ചു. ഇതിന്റെ ഭാഗമായി ലൈബ്രറിയിൽ കൊവിഡ് കോൾ സെന്റർ തുടങ്ങും.
കൗൺസിലർ കെ.ടി.എ മജീദ് സേനയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ടി.ബാലകൃഷ്ണൻ നായർ അദിധ്യക്ഷനായിരുന്നു. ചടങ്ങിൽ എം.സജിത്ത്, പി.പി. രാമചന്ദ്രൻ, മോഹനൻ പൈക്കാട്, കെ.പി മുജീബ് റഹ് മാൻ, എം.കെ വൈശാഖ എന്നിവർ സംസാരിച്ചു.