death
പ്രകാശൻ

വടകര: അഴിയൂർ മാളിയേക്കൽ (തേജസ്‌ ) പ്രകാശൻ (65) കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് വടകര ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ: ഗിരിജ. മക്കൾ : പ്രജിത്ത്, പ്രജിത.