വടകര: കൊവിഡ് മഹാമാരിയിൽ നാടിന് കരുതലായി ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മറ്റിയുടെയും 14 മേഖല കമ്മറ്റികളുടെയും നേതൃത്വത്തിലുള്ള സ്നേഹയാത്രക്ക് തുടക്കമായി. വടകര ബ്ലോക്ക് കമ്മിറ്റിക്കു കീഴെ 20 വാഹനങ്ങൾ കൊവിഡ് ബാധിതർക്കും ഇവരുടെ ആവശ്യങ്ങൾക്കുമായി സജ്ജമാണ്. വാഹനങ്ങളുടെ മേഖലാതല ഫ്ളാഗ് ഓഫ് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം സി.ഭാസ്കരൻ നിർവഹിച്ചു. ഏരിയ സെക്രട്ടറി ടി.പി ഗോപാലൻ, നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.പി ശ്രീജിത്ത്, ജില്ലാ കമ്മറ്റി അംഗം കെ.സുഭിഷ, ബ്ലോക്ക് പ്രസിഡൻ്റ് രാജേഷ് പുതുശേരി, സെക്രട്ടറി എൻ.കെ അഖിലേഷ് തുടങ്ങിയവർ പങ്കെടുത്തു.