കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കുരുവട്ടൂർ ബാങ്ക് ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനവും കൊവി‌ഡ് രോഗികൾക്കുള്ള ചികിത്സാ സഹായത്തിനുള്ള വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ബാങ്ക് ചെയർമാൻ എൻ.സുബ്രഹ്മണ്യൻ നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.എം രാജേന്ദ്രൻ നായർ, പി.പി ഗോപാലൻ, എം.ആയിഷ, ഹാരിസ് ചെറുവറ്റ, വി.കെ സുർജിത് കുമാർ, ശോഭന, ബാങ്ക് ജനറൽ മനേജർ ടി.ജയറാണി, ഡെപ്യൂട്ടി ജനറൽ മാനേജർ അഷറഫ് പുത്തലത്ത്,ചീഫ് അക്കൗണ്ടന്റ് ടി.ടി മുനീർ എന്നിവർ സംബന്ധിച്ചു. വി.പ്രശാന്തൻ സ്വാഗതവും സി.ജാഫർ സാദ്ദിഖ് നന്ദിയും പറഞ്ഞു. ഹെൽപ്പ് ലൈൻ നമ്പർ 999594828, 9946201030, 7907105550