govindan
ഗോവിന്ദൻ

ഒളവണ്ണ: പ്രമുഖ കർഷകനും സി.പി.എം, കർഷകസംഘം നേതാവുമായിരുന്ന പറശ്ശേരി ഗോവിന്ദൻ (86) നിര്യാതനായി. ദീർഘകാലം സി.പി. എം ഇരിങ്ങല്ലൂർ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കർഷകസംഘം സൗത്ത് ഏരിയാ കമ്മറ്റി അംഗവും ഒളവണ്ണ മേഖലാ കമ്മറ്റി പ്രസിഡന്റുമായിരുന്നു.

മാത്തറ ക്ഷീരസഹകരണ സംഘം പ്രസിഡന്റ്, ഇരിങ്ങല്ലൂർ പാലാഴി സഹകരണ ബാങ്ക് ഡയറക്ടർ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് കർഷിക വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവ‌ർത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ സരോജിനി, മക്കൾ: രജിത് കുമാർ പറശ്ശേരി (സി.പി.എം ഇരിങ്ങല്ലൂർ ലോക്കൽ കമ്മിറ്റി അംഗം), വിനോദ്, രാജേഷ്, ബിന്ദു. മരുമക്കൾ: മുല്ലപ്പള്ളി വേണുഗോപാൽ (മാവൂർ), ഷിജി, ഷൈനി, വിബിത.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബാബു പറശ്ശേരിയുടേയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി പറശ്ശേരിയുടേയും പിതൃസഹോദരനാണ്.