കോഴിക്കോട് : കേന്ദ്രർക്കാരിന്റെ കർഷക വിരുദ്ധനയങ്ങൾക്കെതിരായി ഡൽഹിയിൽ സമരമുഖത്തുള്ള കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മേയ് 26 ന് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശവ്യാപകമായി ആചരിക്കുന്ന കരിദിനാചരണത്തോടനുബന്ധിച്ച് എച്ച്.എം.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളിൾ വീടുകളിൽ കറുത്ത പതാകയും പ്ലക്കാർഡും ഉയർത്തും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും പ്രതിഷേധമെന്ന് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, ജനറൽ സെക്രട്ടറി കെ.കെ കൃഷ്ണൻ എന്നിവർ അറിയിച്ചു.