കോഴിക്കോട്: കേരളത്തിൽ സമ്പൂർണ വാക്‌സിനേഷൻ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മലബാർ ഡവലപ്‌മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു.
വാക്സിനേഷന് സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം വീണ്ടും നടപ്പാക്കേണ്ടതുണ്ട്. ലോക്ഡൗൺ നീട്ടുന്നത് ഒഴിവാക്കാൻ സമ്പൂർണ വാക്‌സിനേഷൻ അനിവാര്യമാണെന്നും കൗൺസിൽ രക്ഷാധികാരി ഡോ.എ.വി.അനൂപ്, പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വ.എം. കെ.അയ്യപ്പൻ എന്നിവർ ചൂണ്ടിക്കാട്ടി.