കൊവിഡ് 1256 ടി.പി.ആർ 17.09%
കോഴിക്കോട്: കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നവരിൽ 3321 പേർ കൂടി രോഗമുക്തരായി. ഇപ്പോൾ 25,108 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
ജില്ലയിൽ ഇന്നലെ 1256 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.09 ശതമാനം. സമ്പർക്കം വഴി 1225 പേർക്കാണ് രോഗബാധ. 30 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്ക് പോസിറ്റീവായി. കഴിഞ്ഞ 24 മണിക്കൂറിൽ 7,626 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 4, ചെറുവണ്ണൂർ 1, ഫറോക്ക് 3, കടലുണ്ടി 4, കോടഞ്ചേരി 1, മണിയൂർ 2, ഒളവണ്ണ 7, പെരുമണ്ണ 4, പെരുവയൽ 1, തിരുവള്ളൂർ 1, വേളം 1, വില്ല്യാപ്പള്ളി 1.
സമ്പർക്കം
കോഴിക്കോട്‌കോർപ്പറേഷൻ 394, അത്തോളി 1, ആയഞ്ചേരി 2, അഴിയൂർ 1, ബാലുശ്ശേരി 3, ചക്കിട്ടപ്പാറ 1, ചങ്ങരോത്ത് 3, ചാത്തമംഗലം 7, ചെക്യാട് 6, ചേളന്നൂർ 6, ചേമഞ്ചേരി 2, ചെങ്ങോട്ടുകാവ് 1, ചെറുവണ്ണൂർ 6, ചോറോട് 11, എടച്ചേരി 1, ഏറാമല 2, ഫറോക്ക് 5, കടലുണ്ടി 52, കക്കോടി 17, കാക്കൂർ 3, കാരശ്ശേരി 12, കാവിലുംപാറ 5, കായക്കൊടി 4, കായണ്ണ 1, കീഴരിയൂർ 2, കോടഞ്ചേരി 13, കൊടിയത്തൂർ 1, കൊടുവള്ളി 47, കൊയിലാണ്ടി 13, കുടരഞ്ഞി 4, കൂരാച്ചുണ്ട് 1, കൂത്താളി 5, കോട്ടൂർ 22, കുന്ദമംഗലം 6, കുന്നുമ്മൽ 10, കുരുവട്ടൂർ 18, കുറ്റ്യാടി 2, മടവൂർ 6, മണിയൂർ 16, മരുതോങ്കര 16, മാവൂർ 7, മേപ്പയ്യൂർ 5, മൂടാടി 3, മുക്കം 19, നാദാപുരം 8, നടുവണ്ണൂർ 1, നന്മണ്ട 4, നരിക്കുനി 6, നരിപ്പറ്റ 2, നൊച്ചാട് 2, ഒളവണ്ണ 15, ഓമശ്ശേരി 3, ഒഞ്ചിയം 10, പനങ്ങാട് 43, പയ്യോളി 26, പേരാമ്പ്ര 6, പെരുമണ്ണ 10, പെരുവയൽ 54, പുറമേരി 8, പുതുപ്പാടി 4, രാമനാട്ടുകര 69, തലക്കുളത്തൂർ 7, താമരശ്ശേരി 7, തിക്കോടി 8, തിരുവള്ളൂർ 9, തിരുവമ്പാടി 7, തൂണേരി 8, ഉള്ള്യേരി 10, ഉണ്ണികുളം 33, വടകര 30, വളയം 18, വേളം 2, വില്യാപ്പള്ളി 7.
അടച്ചിടലിൽ ശുഭ സൂചന ,
രോഗികൾ കുറയുന്നു
കോഴിക്കോട്: കൊവിഡിന്റെ രണ്ടാംതരംഗത്തെ പ്രതിരോധിക്കാൻ നടപ്പിലാക്കിയ ലോക്ക് ഡൗൺ ജില്ലയിൽ ഫലം കാണുന്നു. അടച്ചിടൽ രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ രോഗികൾ 40 ശതമാനത്തിലധികം കുറഞ്ഞു.
എട്ടാം തീയതി 3981 പേർക്കായിരുന്നു രോഗബാധ. 16ാം തീയതി ആയപ്പോൾ 2406 ആയി കുറഞ്ഞു. 22ാം തീയതി 1971 ആയും ഞായറാഴ്ച 1917 ആയും രോഗം കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ മാറ്റം ദൃശ്യമായി. മേയ് 1ന് 27.05% ആയിരുന്ന പോസിറ്റിവിറ്റി നിരക്ക് 23 ആയപ്പോഴേക്കും18.07 ശതമാനമായി കുറഞ്ഞു. ഇന്നലെ 17. 09 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മേയ് ഒന്നു മുതൽ എട്ട് വരെ ശരാശരി നാലായിരത്തിനടുത്തായിരുന്നു ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം. അടച്ചിടൽ ആരംഭിച്ചതോടെ രോഗികളുടെ എണ്ണം 1000 വീതമാണ് ഒരോ ആഴ്ചയിലും കുറഞ്ഞത്. രോഗ വ്യാപനം ആശങ്കപ്പെടും വിധം ഉയർന്നപ്പോൾ ലോക്ക്ഡൗണിന് മുന്നോടിയായി നടപ്പിലാക്കിയ വാരാന്ത്യ നിയന്ത്രണങ്ങളും രാത്രി കർഫ്യൂവും ജാഗ്രതയും രോഗത്തെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞുവെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. പൊലീസിന്റെ കർശന നിരീക്ഷണം അടച്ചിടൽ സമ്പൂർണമാക്കാൻ സഹായിച്ചു. നിയന്ത്രണം കടുപ്പിച്ചപ്പോഴും അത്യാവശ്യകാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവരെ പൊലീസ് തടഞ്ഞിരുന്നില്ല. കൊവിഡിന്റെ രണ്ടാഘട്ടത്തിലെ അടച്ചിടലിനെ ജനങ്ങളും ഗൗരവമായി കണ്ടുവെന്നതാണ് രോഗവ്യാപന നിരക്കിലെ കുറവ് സൂചിപ്പിക്കുന്നത്.