കോഴിക്കോട്: കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലെ നീതി മെഡിക്കൽ സ്റ്റോറുകളിലെ ജീവനക്കാർക്ക് വാക്സിനേഷന് മുൻഗണന നൽകണമെന്ന് നീതി മെഡിക്കൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് പി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി.അനിൽകുമാർ സ്വാഗതവും ജിൻസ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.