വടകര: കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധനയങ്ങൾക്കെതിരെ ഡൽഹിയിൽ സമരമുഖത്തുള്ള കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 26 ന് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശവ്യാപകമായി കരിദിനം ആചരിക്കും. ഇതിന്റെ ഭാഗമായി എച്ച്.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ വീടുകളിൽ കറുത്ത പതാകയും പ്ലക്കാർഡുമായി പ്രതിഷേധിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.കെ കൃഷ്ണൻ എന്നിവർ പറഞ്ഞു.