കുറ്റ്യാടി: ജീവിതത്തിന്റെ വസന്തകാലം മുഴവൻ സർവീസ് മേഖലയിൽ ചെലവഴിച്ചവർ ജോലികളിൽ നിന്ന് വിരമിച്ചപ്പോഴും വെറുതേയിരുന്നില്ല. മണ്ണിൽ അധ്വാനിച്ച് വേണ്ടുവോളം പച്ചക്കറികൾ ഉല്പാദിപ്പിച്ച് കാർഷിക മേഖലയിൽ കരുത്ത് തെളിയിച്ചിരിക്കുയാണ്. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മൊകേരിയിലെ കേരള സ്റ്റേറ്റ് പെൻഷേസ് യൂണിയൻ (കെ.എസ്.എസ്.പി.യു) യൂണിേറ്റിലെ ഒൻപതോളം പേർ കൂട്ടായ്മ രൂപീകരിച്ച് പച്ചക്കറി കൃഷി ആരംഭിച്ചത്. ജൈവവളവും വെള്ളവും കൃത്യമായി നൽകി വെണ്ടയും, ചീരയും, പാവയ്ക്കയും, പടവലവും, വെള്ളരിയും നന്നായി വിളയിച്ചെടുന്നു.മുതിർന്നവരുടെ
പച്ചക്കറി കൃഷി തോട്ടം കാണാനും വാങ്ങാനും നിരവധി പേരാണ് എത്തുന്നത്. കൊവിഡ് എല്ലാ മേഖലകളെയും സ്തംഭിപ്പിച്ചപ്പോൾ പച്ചക്കറി കൃഷിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് ഇവരുടെ തീരുമാനം.
വിവിധ മേഖലയിൽ നിന്ന് വിരമിച്ച പി.പി.രാജീവൻ , പി.ടി. അശോകൻ , ജാനകി, കെ.ചന്ദ്രൻ ,കെ.കെ.കണാരൻ ,പി.ടി.ഭാസ്ക്കരൻ , ശശി, കൃഷ്ണൻ , കെ.പി.കുഞ്ഞമ്മത് എന്നിവരാണ് ഈ കൂട്ടായ്മയുടെ കരുത്തുമായി നാടിന് മാതൃകയായി കൃഷിയിൽ മുഴുകുന്നത്.