​രാമനാട്ടുകര:​ ​കൊ​വിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ​ഫാറൂഖ് കോളേജിൽ കൊ​വിഡ് ടാസ്ക് ഫോഴ്സിനും രൂപം നൽകി. ഫാറൂഖ് കോളേജ് പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റ്, എൻ.എസ്‌. എസ്, എൻ.സി.സി യൂണിറ്റുകൾ, മനഃശാസ്ത്ര വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് രൂപം നൽകിയത്.​ ​കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ മെഡിസിൻ വിഭാഗം മേധാവി ഡോ. ശശി​ധ​രൻ ഉദ്​ഘാടനം ​ നിർവഹിച്ചു. ​കൊ​വിഡ് പ്രതിരോധത്തിൽ സമീകൃതാഹാരത്തിന്റെ പ്രാധാന്യവും, ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിൽ പോഷകഘടകങ്ങളുടെ പങ്കും അദ്ദേഹം വിശദീകരിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ അ​ദ്ധ്യ​ക്ഷത വഹിച്ചു. ഓൺലൈൻ ആയി നടന്ന ചടങ്ങിൽ അ​ദ്ധ്യാ​പകരും വിദ്യാർത്ഥികളും പ്രദേശവാസികളുമടക്കം നിരവധിപേർ പങ്കെടുത്തു. ​ വിദഗ്ദരായ ഡോക്ടർമാരുടെയും, മനഃശാസ്ത്രജ്ഞരുടെയും നേഴ്‌സ്മാരുടെയും സേവനങ്ങൾ ഇതിലൂടെ ലഭ്യമാണ്. വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് അഞ്ചു പ്രത്യേക ടീമുകളായിരിക്കും ടാസ്ക് ഫോഴ്സിൻ്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.