പേരാമ്പ്ര: ദേശീയ വോളിബാൾ കോച്ച് വിളയാട്ടൂരിലെ വയനാടൻ തോട്ടത്തിൽ വി.ടി അമീറുദ്ദീൻ
(61) നിര്യാതനായി. ബേപ്പൂർ ഗവ.ഫിഷറീസ് ഹൈസ്കൂൾ, മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു.
ദേശീയ കോച്ച് ചുമതലയ്ക്കൊപ്പം കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് വോളി പരിശീലകനെന്ന നിലയിലും പ്രവർത്തിച്ചു വരികയായിരുന്നു .
ഭാര്യ: ഖദീജ. മക്കൾ ; ജസീന, റോസ്‌ന, മുഹമ്മദ് റോഷൻ. മരുമക്കൾ: പി.വി.ആരിഫ് (കൊയിലാണ്ടി ), ഷബീർ പൂനൂർ (ദേശീയ ആയുർവേദ ഫാർമസി), നസ്‌ല (പേരാമ്പ്ര). സഹോദരി: സൈനബ ഒതയോത്ത്.