kunnamangalam-news
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഡി.സി.സിയിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ സ്വന്തം വാഹനം നൽകുന്നു

കുന്ദമംഗലം: കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഡൊമിസിലറി കെയർ സെന്ററിലേക്ക് സ്വന്തം വാഹനം നൽകി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ മാതൃകയായി. ഡി.സി.സി യിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഭക്ഷണം, മരുന്ന് എന്നിവ കൊണ്ടുവരുന്നതിനും അസുഖം ഭേദമായി വീടുകളിലേക്ക് പോകുന്നതിനും അത്യാവശ്യ ഘട്ടങ്ങളിൽ ആശുപത്രികളിലേക്ക് പോകുന്നതിനും വാഹനം സൗകര്യപ്രദമായിരിക്കയാണ്. ഗ്രാമപഞ്ചായത്ത് ഡി.സി.സിയായി ഒരുക്കിയ വരിയട്ട്യാക്ക് പ്രീ.മെട്രിക് ഹോസ്റ്റലിൽ നടന്ന ചടങ്ങിൽ ഡി.സി.സി കോർഡിനേറ്റർ പി .പ്രശാന്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ വാഹനം കൈമാറി. ചന്ദ്രൻ തിരുവലത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.അനിൽ കുമാർ, യു.സി പ്രീതി , ശബ്ന റഷീദ്, ജെ.എച്ച്.ഐ സജിത്‌, കെ.വിനയകുമാർ എന്നിവർ പ്രസംഗിച്ചു.