ബാലുശ്ശേരി: ഡ്രൈ ഡേ ദിനാചരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ചുമട്ടുതൊഴിലാളി (സി.ഐ.ടി.യു) യൂണിയന്റെ ബാലുശ്ശേരി ടൗൺ ശുചീകരിച്ചു. പോസ്റ്റ് ഓഫീസ് റോഡ് മുതൽ ബസ് സ്റ്റാൻഡ് വരെയുള റോഡിന്റെ ഇരു ഭാഗങ്ങളിലെയും മാലിന്യങ്ങൾ നീക്കി റോഡും പരിസരവും ശുചിയാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ഇസ്മായിൽ കുറുമ്പൊയിൽ, സി.കെ. ബഷീർ, കെ.ഷൈജു എന്നിവർ നേതൃത്വം നൽകി.