വടകര: ലക്ഷദ്വീപിൽ കോർപ്പറേറ്റ് അജണ്ട നടപ്പാക്കുകയാണ് സംഘപരിവാർ ചുമതലക്കാരനായി എത്തിയ അഡ്മിനിട്രേറ്ററുടെ ദൗത്യമെന്ന് ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ പറഞ്ഞു.

ദ്വീപിലെ സമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിൽ മദ്യശാലകൾക്ക് അനുമതി നൽകുകയാണ്. കേരളവുമായുള്ള ദ്വീപിന്റെ ബന്ധം ഇല്ലാതാക്കാൻ ലക്ഷ്യം വെച്ചാണ് കൊച്ചിയിലെയും ബേപ്പൂരിലെയും നിയന്ത്രണങ്ങൾ.