കോഴിക്കോട് : ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഐക്യ ട്രേഡ് യൂണിയനുകളുടെ ആഹ്വാന പ്രകാരം ഡി.ബി.ഇ.എഫിന്റെ (ബെഫി) നേതൃത്വത്തിൽ കേരള ബാങ്ക് റീജിണൽ ഓഫീസിലും വിവിധ ശാഖകൾക്ക് മുമ്പിലും കരിദിനാചരണം നടത്തി. കോഴിക്കോട് റീജിണൽ ഓഫീസിന് മുമ്പില്‍ നടന്ന പ്രതിഷേധ പരിപാടി ബെഫി ജില്ലാ പ്രസിഡന്റ് കെ.ടി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡി.ബി.ഇ.എഫ് ജില്ലാ പ്രസിഡന്റ് കെ ഷഗീല അദ്ധ്യക്ഷത വഹിച്ചു. ഡി.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി പി പ്രേമാനന്ദന്‍, ടി പി അഖില്‍, വി ബാബുരാജ്, ഇ എം പ്രശാന്തന്‍, ബി എന്‍ പ്രജീഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നൽകി.