താമരശ്ശേരി: കോടഞ്ചേരി പഞ്ചായത്തിന്റെ അതിർത്തിയോട് ചേർന്ന് കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോടിന് സമീപം പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് കട്ട് അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഫാക്ടറിയിൽ നിന്നും വമിക്കുന്ന ദുർഗന്ധം ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. മലിനീകരണ പ്രശ്നത്തിന് പരിഹാരം കാണും വരെ ഫാക്ടറി അടച്ചുപൂട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോയത്ത് മുഹമ്മദ്, ഷാഹിം ഹാജി, എന്നിവരെ പഞ്ചായത്ത് ഓഫീസിൽ നേരിൽ കണ്ട് സമരസമിതി നേതാക്കളായ ടി.ടി മനോജ് കുമാർ, കെ.പി അഹമ്മദ് കുട്ടി , കെ.പി കുഞ്ഞമ്മദ് , കെ.കെ മുജീബ്, എം.ടി മുസ്തഫ , എ.കെ റാമിസ്, എ.കെ നാസർ , പി.കെ ഗഫൂർ ,എന്നിവർ ആവശ്യപ്പെട്ടു.ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് സമരസമിതി നേതാക്കൾക്ക് പ്രസിഡന്റ് ഉറപ്പുനൽകിയതായി സമരസമിതി അറിയിച്ചു.