1
ബുദ്ധപൂർണിമ ആഘോഷത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി നിർവഹിക്കുന്നു

കോഴിക്കോട്: ശ്രീബുദ്ധന്റെ 2645-ാം ജന്മവാർഷികദിനം ബുദ്ധപൂർണിമ മിതവാദി സാംസ്കാരിക കേന്ദ്രം ആഘോഷിച്ചു. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ഉദ്ഘാടനം നിർവഹിച്ചു. സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് അഡ്വ.എം.രാജൻ അദ്ധ്യക്ഷനായിരുന്നു. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം സംസാരിച്ചു. നഗരത്തിൽ കസ്റ്റംസ് റോഡിലെ ബുദ്ധവിഹാരം ചരിത്രസ്മാരകമായി സംരക്ഷിക്കണമെന്നും വിശ്വാസികൾക്ക് ആരാധനയ്ക്കുള്ള സൗകര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.