1
സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയപ്പോൾ

താമരശ്ശേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ചിന്ന അശോകൻ, കോടഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ എം.സന്തോഷ്, സ്കൗട്ട്സ് ജില്ലാ കമ്മിഷണർ വി.ഡി സേവ്യർ, ജില്ലാ സെക്രട്ടറി വി.ടി.ഫിലിപ്പ്, പി.ടി.എ പ്രസിഡന്റ് ഷിജി ആന്റണി, പ്രധാനാദ്ധ്യാപകൻ സിസ്റ്റർ മെൽവിൻ, പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ, സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർ ബിന്ദു ജോർജ്, മാനേജ്മെന്റ് പ്രതിനിധി സിസ്റ്റർ സുധർമ്മ, സ്കൗട്ട്സ് മാസ്റ്റർ ജിൻസ് ജോസ്, ഗൈഡ് ക്യാപ്ടൻ ഗ്ലാഡിസ് പി.പോൾ എന്നിവർ സംബന്ധിച്ചു.