കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണലും ഒയിസ്‌ക ഇന്റർനാഷണലും ചേർന്ന് കൊയിലാണ്ടി ജനമൈത്രി പൊലീസിന് ഭക്ഷ്യക്കിറ്റുകൾ നൽകി. നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി സി.സുന്ദരൻ () ഏറ്റുവാങ്ങി. അലയൻസ് പ്രസിഡന്റ് എൻ.കെ.ചന്ദ്രശേഖരൻ, ഒയിസ്‌ക പ്രസിഡന്റ് ജി.പ്രവീൺ കുമാർ, എസ്.ഐ മാരായ ടി.കെ.ഷിജു, ടി.പി.സുലൈമാൻ, ടി.വി.സത്യൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ.പി.സുമേഷ്, സി.രാജേഷ് എന്നിവർ സംബന്ധിച്ചു.