കോഴിക്കോട്: ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു. പ്രസിഡന്റായി വിജയൻ ചേളന്നൂരിനെയും സെക്രട്ടറിയായി ശശി ആനവാതിലിനെയുംതിരഞ്ഞെടുത്തു.

മനോജ് കക്കോടി, സുബീഷ് ഇല്ലത്ത് (വൈസ് പ്രസിഡന്റുമാർ), രാകേഷ് വടകര, മുഥൻ അമ്പലപ്പാട്, ദിനീഷ് ചേളന്നൂർ (ജോയിന്റ് സെക്രട്ടറിമാർ), മുരളീകൃഷ്ണൻ പിഷാരടി (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.എസ്.ആർ മേനോൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് എസ്.എസ്. മേനോൻ മുഖ്യപ്രഭാഷണം നടത്തി.