നാദാപുരം: ഒരു വർഷക്കാലമായി സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവൻ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സമ്മാനിച്ച് ഒമ്പതാം ക്ലാസുകാരി . വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തെങ്ങലക്കണ്ടിയിൽ ഫാദിയയാണ് തന്റെ സമ്പാദ്യ കുടുക്കയിലെ സമ്പാദ്യം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സമ്മാനിച്ചത്. വാണിമേലിലെ ശിഫ ബ്രദേഴ്സ് പാലിയേറ്റീവിനാണ് ഫാദിയ തന്റെ സമ്പാദ്യം സംഭാവന ചെയ്തത്.തെങ്ങലക്കണ്ടി കുഞ്ഞബ്ദുല്ല റസീന ദമ്പതികളുടെ മകളാണ് ഫാദിയ . പാലിയേറ്റീവ് നഴ്സ് സുധാ റാണി സമ്പാദ്യപ്പെട്ടി ഏറ്റുവാങ്ങി. വി.എം. ഖാലിദ്, ഒ.പി. ജലീൽ ടി.കെ. കുഞ്ഞബ്ദുല്ല എന്നിവർ സംബന്ധിച്ചു.