ചാത്തമംഗലം: ചാത്തമംഗലം സർവീസ് സഹകരണ ബാങ്ക് വാക്സിൻ ചാലഞ്ചിന് 5,42, 800 രൂപ നൽകി. പി.ടി.എ.റഹീം എം.എൽ.എ ബാങ്ക് പ്രസിഡന്റ് വി.സുന്ദരനിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി. ബാങ്ക് വിഹിതവും ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും ഭരണസമിതി അംഗങ്ങളുടെ വിഹിതവും ഉൾപ്പെടെയുള്ള തുകയാണ് ആദ്യഗഡുവായി നൽകിയത്. ബാങ്കിന്റെ ടൗൺ ശാഖയിൽ ഒരുക്കിയ ചടങ്ങിൽ വൈസ് പ്രസിഡന്റ് ചൂലൂർ നാരായണൻ, ഡയറക്ടർ ശ്രീനിവാസൻ, സെക്രട്ടറി വി.വിനോദ് കുമാർ എന്നിവർ സംബന്ധിച്ചു.