കുറ്റ്യാടി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 57-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തു.
അനുസ്മരണച്ചടങ്ങ് മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ചാരുമ്മൽ കുഞ്ഞബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ബാപ്പറ്റ അലി, വി.വി അനസ്, വി.ടി റഫീഖ് എന്നിവർ പ്രസംഗിച്ചു.