vazha
വിളയെടുക്കാനാവുംമുമ്പ് കനത്ത മഴയെ തുടർന്ന് ചെറുവണ്ണൂരിൽ നേന്ത്രവാഴകൾ നശിച്ച നിലയിൽ

പേരാമ്പ്ര: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയ്ക്കിടെ ചെറുവണ്ണൂരിൽ നേന്ത്രവാഴകൾ നശിച്ച് ലക്ഷങ്ങളുടെ നഷ്ടം.
പഞ്ചായത്തിൽ പതിനായിരത്തിൽപരം നേന്ത്രവാഴകൾ നശിച്ചതായാണ് വിലയിരുത്തൽ.
തുടർച്ചയായി പെയ്ത മഴയിൽ വെളളം കയറി വേരുകൾ അടർന്നുമാറി വാഴകൾ നശിക്കുകയായിരുന്നു. കക്കറമുക്ക്, പെരിഞ്ചേരിക്കടവ് ഭാഗങ്ങളിലാണ് കൂടുതലായും വാഴകൾ നശിച്ചത്. ചിലരുടെ കൃഷിയിടങ്ങളിൽ നിന്നു
ഒരു കുല പോലും ലഭിച്ചില്ല. പതിനായിരം വാഴകൾ കണക്കാക്കുമ്പോൾ തന്നെ ഏതാണ്ട് പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടാവുമെന്നാണ് നിഗമനം. കൃഷിച്ചെലവിന്റെ 75 ശതമാനവും കൂലിയിനത്തിലായി പോകുന്നുണ്ട്.
ജനപ്രതിനിധികളും കൃഷി വകുപ്പ് ഉന്നതോദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യമാണ് കർഷകരുടേത്.