പെരുവയൽ: ലോക്ക് ഡൗൺ വേളയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങായി ബി.ജെ.പി പെരുവയൽ പഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കും ഭക്ഷ്യകിറ്റുകളും ഓക്സീമീറ്ററുകളും വിതരണം ചെയ്തു. മണ്ഡലം ട്രഷറർ ശിവദാസൻ പതിനാലാം വാർഡ് മെമ്പർ പി.എം ബാബുവിന് കിറ്റുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.വിപിൻ പൾസ് ഓക്സീമീറ്ററുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജീവ് സി.കുറ്റിക്കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബിജു കല്ലട, പഞ്ചായത്ത് ജനറൽ സെക്രട്ടറി മോനിഷ് കല്ലേരി, വൈസ് പ്രസിഡന്റ് കെ.ടി ബാബു, സെക്രട്ടറിമാരായ ഷാജി അറപ്പൊയിൽ, ഷാജു കായലം, ബൂത്ത് സെക്രട്ടറി ഉദയൻ വെള്ളിപറമ്പ്, ബൂത്ത് പ്രസിഡന്റ് പ്രദീപ് കരിപ്പാൽ എന്നിവർ സംബന്ധിച്ചു.