img20210526
മലയോര ഹൈവേയുടെ ടാറിംഗ് ജോലി കോടഞ്ചേരിയിൽ ആരംഭിച്ചപ്പോൾ

മുക്കം: തിരുവമ്പാടി വീണ്ടും വികസന കുതിപ്പിന്റെ ട്രാക്കിൽ. മലയോര ഹൈവേയുടെ ടാറിംഗ് ആരംഭിച്ചു. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെ 34.3 കിലോമീറ്റർ റോഡിന്റെ ടാറിംഗ് പ്രവൃത്തിയാണ് കോടഞ്ചേരിയിൽ ആരംഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.156 കോടി രൂപ ചെലവിൽ നിർമിക്കുന്ന റോഡ് കോടഞ്ചേരിയിൽ നിന്നാരംഭിച്ച് പുലിക്കയം, നെല്ലിക്ക പൊയിൽ, പുല്ലൂരാമ്പാറ, പുന്നക്കൽ, കരിങ്കുറ്റി, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, കൂമ്പാറ, മേലേ കൂമ്പാറ, ആനക്കല്ലുമ്പാറ, അകമ്പുഴ, താഴെ കക്കാട് വഴിയാണ് കക്കാടംപൊയിൽ ചെന്നു ചേരുന്നത്. 12 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിൽ ഏഴു മീറ്റർ വീതിയിലാണ് ബി.എം.സി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നത്.