താമരശ്ശേരി: ഡി.വൈ.എഫ്.ഐ താമരശ്ശേരി സൗത്ത്, പരപ്പൻപൊയിൽ മേഖലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ദീർഘദൂര യാത്രക്കാർക്കും തെരുവിൽ കഴിയുന്നവർക്കുമായി രാത്രികാല ഭക്ഷണ വിതരണം തുടങ്ങി.സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആ ർ.പി.ഭാസ്‌കരൻ സ്‌നേഹപ്പൊതി വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി ടി.മഹറൂഫ്, പ്രസിഡന്റ് വി.ലിജു, ട്രഷറർ സന്ദീപ് മാടത്തിൽ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എൻ.കെ.ബിജീഷ്, എം.വി.യവേഷ്, താമരശ്ശേരി സൗത്ത് മേഖലാ സെക്രട്ടറി എം.ആർ.ഷംജിത്ത്, പരപ്പൻപൊയിൽ മേഖലാ സെക്രട്ടറി കെ.പി.അശ്വിൻ, പ്രസിഡന്റ് സിദ്ദിഖ് അണ്ടോണ, സി.പി.ഷിനു എന്നിവർ സംബന്ധിച്ചു. ലോക്ഡൗൺ കഴിയുന്നതുവരെ ഭക്ഷണവിതരണം തുടരും.