sakha
എസ് എൻ ഡി പി യോഗം താമരശ്ശേരി ശാഖ സെക്രട്ടറി സുരേന്ദ്രൻ സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറുന്നു

താമരശ്ശേരി: താമരശ്ശരി ചുങ്കം മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് എസ് എൻ ഡി പി യോഗം താമരശ്ശേരി ശാഖ ഭക്ഷ്യവസ്തുക്കൾ നൽകി. ശാഖ സെക്രട്ടറി സുരേന്ദ്രനിൽ നിന്ന് വാർഡ് മെമ്പർ എ പി സജിത്, പി സുധാകരൻ എന്നിവർ ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. യൂണിയൻ വൈസ് പ്രസിഡന്റുമാരായ അപ്പുക്കുട്ടൻ,വിജയൻ പൊടുപ്പിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ പുഷ്പാംഗദൻ, സജീവ് കാരാടി എന്നിവർ സംബന്ധിച്ചു.