കുന്ദമംഗലം : കാരന്തൂർ മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 20000 രൂപ കോഴിക്കോട് സബ് കളക്ടർ പ്രിയങ്കക്ക് കൈമാറി. അനാഥകളും അഗതികളുമായ കോഴിക്കോട് മാങ്കാവ് ഉദയം ഹോമിൽ താമസിക്കുന്ന അന്തേവാസികൾക്കും മർക്കസ് ഗേൾസ് സ്കൂളിലെ കുട്ടികൾ 10000 രൂപയുടെ അവശ്യസാധനങ്ങൾ വാങ്ങി നൽകി. ഗൈഡ്സ് ക്യാപ്റ്റൻ സജ്ന , ഹൈറുന്നിസ , ഷഫീക്ക് ഇഹ്സാൻ ,ജലീൽ, റൈഹാന, ഷംന എന്നിവർ സംബന്ധിച്ചു.