1
എടച്ചേരി എസ്.എച്ച്.ഒ വിനോദ് വലിയാറ്റൂർ ബെൽ ഓഫ് ഫെയ്‌ത്ത് ഉപകരണം കൈമാറുന്നു

എടച്ചേരി: വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് അടിയന്തരഘട്ടത്തിൽ കൈത്താങ്ങാവാൻ ജനമൈത്രി പൊലീസിന്റെ ബെൽ ഓഫ് ഫെയ്‌ത്ത് പദ്ധതി.

സ്വിച്ചിൽ വിരലമർത്തിയാൽ ഉടൻ അലാറം മുഴങ്ങുന്നതോടെ തന്നെ ആവശ്യം മനസ്സിലാക്കി അയൽവാസികൾക്ക് സ്ഥലത്തെത്താനാവും വിധമാണ് സംവിധാനം. കവർച്ചയുടെയും മറ്റും ഭാഗമായി ഇവർക്ക് നേരെ ആക്രമണമുണ്ടാകുമ്പോൾ പൊലിസ് സ്ഥാപിക്കുന്ന ബെല്ലിൽ സ്വിച്ച് അമർത്തുന്നതോടെ അയൽ വീടുകളിൽ അപായ സൈറൺ മുഴങ്ങും. 9-ാം വാർഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന കരുവാരി നാരായണിയ്ക്ക് എടച്ചേരി എസ്.എച്ച്.ഒ വിനോദ് വലിയാറ്റൂർ ബെൽ ഓഫ് ഫെയ്‌ത്ത് ഉപകരണം കൈമാറി. വാർഡ് മെമ്പർ ഷീമ വളളിൽ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ സിജു കുമാർ, ഹേമന്ദ് കമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബാബു, പ്രവീൺ എന്നിവരും അയൽവാസികളും പങ്കെടുത്തു.