1
കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധ ജ്വാല മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: ലക്ഷദ്വീപിന്റെ ജനാധിപത്യ അധികാരങ്ങൾ കവർച്ച ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഴുവൻ ബൂത്തുകളിലും പ്രതിഷേധ ജ്വാല തെളിയിച്ചു.ഊരത്ത് ബൂത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാല മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പി.പി ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സി.കെ രാമചന്ദ്രൻ, പി.പി ദിനേശൻ, എൻ.പി മുരളീകൃഷ്ണൻ, എൻ.സി ലിജിൽ, ജിയാദ് ജമാൽ എന്നിവർ പ്രസംഗിച്ചു.