കുറ്റ്യാടി: വേദിക വായനശാലയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന പാതയിലെ ഇരുവശങ്ങളിലെയും ഓവുചാലുകൾ ശുചീകരിച്ചു.

കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിൽ നരിക്കൂട്ടുംചാൽ രാജീവ് നഗറിലെ ഇരുവശങ്ങളിലുമുള്ള ഓവുചാലുകളാണ് ശുചീകരിച്ചത്.ചെളി നീക്കം ചെയ്യുകയും പാതയോരത്തെ പ്ലാസ്റ്റിക്ക് അടക്കമുള്ള പാഴ് വസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്തു.കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ലീബ സുനിൽ ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു.എസ്.ജെ.സജീവ് കുമാർ അദ്ധ്യക്ഷനായി. ടി. സുരേഷ് ബാബു, ടി.പി.സജീവൻ, എസ്.എസ്.അമൽ കൃഷ്ണ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, സി.എച്ച്.വിജയകുമാർ, എസ്.ഡി.സുധീപ്, കെ.കെ.സുനിൽ കുമാർ, ജെ.എസ്.വിശ്വജിത്ത്, സൂരജ്.ആർ.രവീന്ദ്രൻ, സി.കെ.വിഷ്ണുനാഥ്, ടി.ലിജിൻ, എസ്.എസ്.അരുൺ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു