പാലക്കാട്: നേത്ര ചികിത്സാ രംഗത്ത് 22 വർഷത്തെ പ്രവർത്തന പരിചയവുമായി കേരളത്തിലെ പ്രമുഖ കണ്ണാശുപത്രിയായ ട്രിനിറ്റിയുടെ ആറാമത് ശാഖ നാളെ കോഴിക്കോട് പ്രവർത്തനമാരംഭിക്കും. മാവൂർ റോഡ് പൊറ്റമ്മൽ ജംഗ്ഷനിൽ ആരംഭിക്കുന്ന ആശുപത്രിയിൽ നേത്രചികിത്സാ രംഗത്തെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി പ്രവർത്തി പരിചയമുള്ള മികച്ച ഡോക്ടർമാരുടെ സേവനവും അതിനൂതന ഉപകരണങ്ങളും അത്യാധുനിക സൗകര്യങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ.സുനിൽ ശ്രീധർ അറിയിച്ചു. പരിശോധനാ സമയം രാവിലെ ഒമ്പതുമുതൽ രാത്രി എഴുവരെ. ഫോൺ: 7994036363.