1
എഫ്.എസ്.ഇ.ടി. ഒ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് ആരംഭിച്ച കിഴങ്ങുകൃഷിയുടെ നടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വി.പി. ജമീല നിർവഹിക്കുന്നു

കൊടിയത്തൂർ:കൊടിയത്തൂർ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എഫ്.എസ്.ഇ.ടി. ഒ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് പഴംപറമ്പിൽ കിഴങ്ങുവിളകൃഷിക്ക് തുടക്കമായി. പദ്ധതിയുടെ നടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വി.പി. ജമീല നിർവഹിച്ചു.കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഹംസ കണ്ണാട്ടിൽ പങ്കെടുത്തു.കാർഷിക മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾക്കൊപ്പം ചേർന്നാണ് അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയിൽ ഒന്നര ഏക്കർ സ്ഥലത്ത് കിഴങ്ങുവിളകൃഷി പദ്ധതിക്ക് തുടക്കമിട്ടത്.ചേന, ചേമ്പ്, കപ്പ, കൂർക്ക, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഒഴിവ് ദിനങ്ങളിൽ കൃത്യമായ സമയക്രമം പാലിച്ചുകൊണ്ടുള്ള തുടർപ്രവർത്തനങ്ങളിലൂടെയാണ് കാർഷിക പ്രവ്വത്തികൾ നടത്തുന്നത്. സാദിഖലി കൊളക്കാടനാണ് പദ്ധതിക്കാവശ്യമായ ഒന്നര ഏക്കർ സ്ഥലം വിട്ട് നൽകിയത്.മുഹമ്മദ് പന്നിക്കോട്,എ.അനിൽകുമാർ, ഷമേജ് പന്നിക്കോട്, ഹാഫിസ് ചേറ്റൂർ, വിജീഷ് കവിലട, കെ.കെ.അലി ഹസ്സൻ, അനുരാജ് ,ചന്ദ്രൻ കാരാളി പറമ്പ്,അബദുസ്സമദ് പൊറ്റമ്മൽ, ബഷീർ നെച്ചിക്കാട്, ഷെല്ലി ജോൺ, ഉണ്ണികൃഷണൻ കോട്ടമ്മൽ, സജ്ന സുൽഫീക്കർ കാരക്കുറ്റി, രമ്യ സുമോദ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.

നസീർ മണക്കാടിയിൽ അദ്ധ്യക്ഷത വഹിച്ചു. ഹംസ കണ്ണാട്ടിൽ, പി.പി അസ് ലം, പി.സി മുജീബ് മാസ്റ്റർ, കെ. കെ. അലി ഹസ്സൻ തുടങ്ങിയവർ പ്രസംഗിച്ചു.