കുന്ദമംഗലം: കൊവിഡ് കെയർ പദ്ധതിയുടെ ഭാഗമായി വനിതാ ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗബാധിതർക്ക് മരുന്നും ധനസഹായവും നൽകി. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരിയിൽ മൊയ്‌തീൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു. വനിതാ ലീഗ് പ്രസിഡന്റ് പി. കൗലത്ത് അദ്ധ്യക്ഷത വഹിച്ചു. സി. ഗഫൂർ, കെ. മൊയ്‌തീൻ, ശിഹാബ് പാലക്കൽ, ഐ. മുഹമ്മദ്‌ കോയ, കെ.കെ.സി നൗഷാദ്, സഫിറ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി യു.സി ബുഷ്‌റ സ്വാഗതവും ട്രഷറർ ഷഹർബാൻ നന്ദിയും പറഞ്ഞു.